ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4277ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിഷു ദിനത്തിൽ ശാഖാ അംഗങ്ങൾക്ക് കിറ്റ് വിതരണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മുൻ യൂണിയൻ സെക്രട്ടറി ബി സത്യപാൽ , ശാഖ പ്രസിഡൻറ് ഷിബു കല്ലൂർ, സെക്രട്ടറി സുമേഷ് സ്നേഹതീരം, യൂണിയൻ മുൻ കൗൺസിലർ രാജൻ ഡ്രീംസ്, ഗോപൻ അഞ്ഞിലിപ്ര , മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല , വിഷ്ണു, മഹേഷ് , രാഘവൻ വൃന്ദാവൻ എന്നിവർ പങ്കെടുത്തു.