അമ്പലപ്പുഴ: റോഡിലൂടെ നടന്ന് പോകവേ വൃദ്ധൻ കാറിടിച്ച് മരിച്ചു. വണ്ടാനം വേലിയ്ക്കകത്ത് പരിയാരത്ത് വീട്ടിൽ ഹസൻ (68) ആണ് മരിച്ചത്. ദേശീയ പാതയിൽ നീർക്കുന്നം ഗവ.യു.പി സ്കുളിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. കാൽനടയായി പോകുമ്പോൾ പിന്നിൽ നിന്നും വന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ :സുബൈദ. മകൾ:അൻസില.അമ്പലപ്പുഴ പൊലീസ് കേസെടുത്തു.