ആലപ്പുഴ: ലോക്ക് ഡൗണിൽ വിജനമായ റോഡുകളിൽ, യാത്രാനുമതിക്കു ലഭിക്കുന്ന അവസരം മുതലെടുത്ത് ചീറിപ്പായുന്ന വാഹനങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ജില്ലയിൽ കൂടുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആലപ്പുഴ നഗരത്തിൽ ഗ്യാസ് ടാങ്കർ ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറിയിലെ ഡ്രൈവർ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം നടന്ന അപകടങ്ങളിൽ അഞ്ചുപേരാണ് ജില്ലയിൽ മരണത്തിനു കീഴടങ്ങിയത്.
ഭൂരിഭാഗം അപകടങ്ങളിലും അമിത വേ
വിജനമായ പാതയിൽ ഒരേ വേഗത്തിൽ ദീർഘദൂരം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക അശ്രദ്ധയോ ഡ്രൈവർ മയങ്ങുന്നതോ ആണ്, തിരക്കില്ലാതിരുന്നിട്ടും അപകടങ്ങൾ തുടരാൻ കാരണമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ വിശദീകരിക്കുന്നു. ആലപ്പുഴ നഗരത്തിൽ കഴിഞ്ഞദിവസത്തെ ടാങ്കർ ലോറി അപകടത്തിനു കാരണവും ഡ്രൈവറുടെ മയക്കമായിരുന്നു. ഇരുചക്രവാഹനക്കാർക്ക് വലിയ വാഹനങ്ങളെ ഭയക്കേണ്ടതില്ലാത്തതിനാൽ അശ്രദ്ധമായി റോഡിലിറങ്ങുന്നതും പതിവായി. ഹരിപ്പാട് താമല്ലാക്കൽ ഭാഗത്ത് സ്കൂട്ടർ യാത്രികനായ വിമുക്തഭടൻ ആംബുലൻസ് ഇടിച്ച് മരിച്ചത് സമാന രീതിയിലായിരുന്നു. ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് സ്കൂട്ടർ കടക്കവേ ആയിരുന്നു അപകടം. തുറവൂരിൽ പൊലീസ് സംഘം ലോക്ക് ഡൗൺ വാഹന പരിശോധന നടത്തുന്ന ഭാഗത്തേക്ക് നിയന്ത്രണം വിട്ട ബുള്ളറ്റ് ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപോണ് മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് അന്ന് പൊലീസ് സംഘം രക്ഷപ്പെട്ടത്. അമിത വേഗക്കാരെ പിടികൂടാനുള്ള കാമറകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല എന്നതും ഇത്തരക്കാർക്ക് തുണയായിരിക്കുകയാണ്.