youth

ആലപ്പുഴ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുണി മാസ്ക്കുകൾ സ്വന്തമായി തുന്നി നൽകുകയാണ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാജി മണ്ഡലം പ്രസിഡന്റുമായ സിനിമോൾ സുരേഷും സഹപ്രവർത്തകരും. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള സർവ്വോദയ പാലിയേറ്റീവ് കെയറിനുവേണ്ടി ഇവർ നിർമ്മിക്കുന്ന മാസ്ക്കുകൾ മാരാരിക്കുളം ബ്ളോക്കിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത് കെ.എസ്.യു. ജില്ലാ സെക്രട്ടറി എ.ഡി.തോമസ്, സേവാദൾ ജില്ലാ സെക്രട്ടറി സി.എസ്.പ്രവീൺ എന്നിവയുടെ നേതൃത്ത്വത്തിലാണ്.

മാസ്ക്കുകൾക്കൊപ്പം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ സി.കെ. ഹരിലാൽ, കെ.വി.ജോസി, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.ശൈലജ, പി.രാധാകൃഷ്ണൻ എന്നിവർ വാങ്ങി നല്‍കിയ

ഗ്ലൗസുകൾ, സാനിറ്റെസർ, ഹാൻഡ് വാഷ് എന്നിവയും കണിച്ചുകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി ഡോക്ടർക്ക് കൈമാറി. കെ.എസ്‍.യു -യൂത്ത് കോൺഗ്രസ് നേതാക്കളായ വി.ഒ.ഇമ്മാനുവൽ, റോബിൻ ജോസഫ്, അഗസ്റ്റിൻ ജോസഫ്, സുധീഷ് ശശിധരൻ എന്നിവരും പങ്കെടുത്തു.