ആലപ്പുഴ: ഡോ: ബി.ആർ. അംബേദ്കർ ഇരുപതാംനൂറ്റാണ്ടിൽ ഇന്ത്യ കണ്ട പ്രമുഖനായ സാമൂഹിക വിപ്‌ളവകാരിയായിരുന്നെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി .മഹേഷ് പറഞ്ഞു.
ഭാരതീയവിചാര കേന്ദ്രം ജില്ല സമിതി സം ഘടിപ്പിച്ച അനുസ്മരണപരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മഹേഷ്.
സംസ്ഥാന സെക്രട്ടറി ജെ. മഹാദേവൻ, ജി: സെക്രട്ടറിപ്രമോദ് റ്റി. ഗോവിന്ദൻ , സി. പ്രകാശ് എന്നിവർ വിവിധ കേന്ദ്രങ്ങളിലൂടെ പരിപാടി കോഓർഡിനേറ്റ് ചെയ്തു