കുട്ടനാട് : കുട്ടനാട് നോർത്ത്‌ കോൺഗ്രസ് കമ്മ​റ്റി വൈസ് പ്രസിഡന്റും വെളിയനാട്‌ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഇ.വി.കോമളവല്ലിയുടെ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, ഡി.സുഗതൻ എന്നിവർ വീട്ടിലെത്തി അന്ത്യജ്ഞലി അർപ്പിച്ചു . മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി കോൺഗ്രസ് നേതാവ്‌ വി.എം.സുധീരൻ എന്നിവർ കുടുംബാംഗങ്ങളെ ഫോണിൽവിളിച്ചു അനുശോചനം അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ, കുട്ടനാട് അസംബ്‌ളി കമ്മ​റ്റി പ്രസിഡന്റ് നോബിൻ പി ജോൺ എന്നിവരും അനുശോചിച്ചു