മാവേലിക്കര: കുളഞ്ഞിക്കാരാഴ്മ പതിനാലാം വാർഡിൽ കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ തിണ്ണയിൽ വർഷങ്ങളായി അന്തിയുറങ്ങിയിരുന്ന മാനസിക വൈകല്യമുള്ള ഉണ്ണിയെന്നയാളെ സജി ചെറിയാൻ എം.എൽ.എ നടപ്പാക്കുന്ന ഓപ്പറേഷൻ ലൗ ക്യാമ്പയിന്റെ ഭാഗമായി അഗതികൾക്കായി ചെങ്ങന്നൂരിൽ സജ്ജീകരിച്ചിട്ടുള്ള താമസ സ്ഥലത്തേക്ക് മാറ്റി. എം.എൽ.എ നേരിട്ടെത്തിയാണ് ഉണ്ണിയെ മന്ദിരത്തിലേക്ക് കൊണ്ടുപോയത്. പഞ്ചായത്ത് അംഗം ബി.കെ പ്രസാദ്, രാജീവ് രാധാകൃഷ്ണൻ എന്നവരും എം.എൽ.എയോടൊപ്പം ഉണ്ടിയിരുന്നു.