ചേർത്തല:ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ കയർതൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 1000രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള രേഖകൾ നിയന്ത്രണം നീക്കുന്നതു വരെ ക്ഷേമനിധി ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.രേഖകൾ ട്രേഡ് യൂണിയൻ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ വഴിയോ തപാൽ,ഇ-മെയിൽ മാർഗമോ ഓഫീസുകളിൽ സമർപ്പിക്കാം.ക്ഷേമനിധി പാസ് ബുക്കിന്റെ ഒന്നാം പേജിന്റെയും പണമടച്ച വിവരങ്ങടങ്ങിയ പേജിന്റെ പകർപ്പ്,ആധാർ കാർഡിന്റെ പകർപ്പ്,അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും കാണാവുന്ന ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്,മൊബൈൽ ഫോൺ നമ്പർ എന്നിവയാണ് സമർപ്പിക്കേണ്ട രേഖകൾ.