ആലപ്പുഴ:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5001 രൂപ സംഭാവന നൽകി ഓട്ടോ ഡ്രൈവർ ഹംസ. ലോക് ഡൗൺ കാലത്ത് ഓട്ടം പോലുമില്ലാതെയിരിക്കുന്ന സമയത്താണ് ഇദ്ദേഹം തുക സംഭാവന ചെയ്തത്. കഴിഞ്ഞ കുറച്ച് നാളുകളായി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി കരുതി വെച്ച തുകയാണ് ഇപ്പോൾ കൈമാറിയത്. ആലപ്പുഴ മുല്ലാത്ത് വളപ്പ് സ്വദേശിയാണ്. ഭാര്യ നദീറ ഹംസയോടൊപ്പമെത്തിയാണ് ജില്ല കളക്ടർക്ക് തുക കൈമാറിയത്.