a

മാവേലിക്കര:തെരുവിൽ കഴിയുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വകയായി വിഷുക്കൈനീട്ടവും പാൽപ്പായസവും. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജും സംഘവും വിഷു ദിനം രാവിലെ മുതൽ കൈനീട്ടവും പായസവുമായി ഇവരെത്തേടി എത്തിയത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ ഭക്ഷണപ്പൊതി വിതരണവും റേഷൻ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങുന്നവർക്ക് വാഹന സൗകര്യം ഒരുക്കിയും മാവേലിക്കരയിലെ മോട്ടോർ വാഹന വകുപ്പ് രംഗത്തുണ്ട്. എം.വി.ഐ സുബി, എ.എം.വി.ഐമാരായ ശ്യാം കുമാർ, ജയറാം, ഡ്രൈവർ അനൂപ് എന്നീ ഉദ്യോഗസ്ഥർക്കൊപ്പം സന്നദ്ധ പ്രവർത്തകരായ അഭിലാഷ്, കെ.കെ. ബാബു, തേജസ് മനോജ്, മോഹന്‍ സിംഗ്, അനൂപ്, സജീവ്, നിനു, വിനീഷ്, ജയന്ത്, റജി ഓലകെട്ടി എന്നിവരും സേവന രംഗത്തുണ്ട്.