a

മാവേലിക്കര: ലോഡ് ഇറക്കാനും മടിയില്ലാതെ മാവേലിക്കരയിലെ റവന്യു ഉദ്യോഗസ്ഥർ. മാവേലിക്കര വില്ലേജ് ഓഫീസിൽ അതിത്ഥി തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച 5400 കിലോ ഭക്ഷ്യ ധാന്യങ്ങളാണ് ലോഡിംഗ് തൊഴിലാളികളുടെ സഹായമില്ലാതെ ഉദ്യോഗസ്ഥർ ലോറിയില്‍ നിന്ന് ഇറക്കിയത്.

3400 കിലോ അരി, 500 കിലോ പരിപ്പ്, 1500 കിലോ മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം വിതരണത്തിനായി എത്തിയത്. ഇതിന് മുമ്പ് വന്ന ലോഡുകളും ഇവർതന്നെയാണ് ഇറക്കിയിരുന്നത്. തഹസിൽദാർമാരായ സന്തോഷ് കുമാർ, റ്റി.സി.മാത്യു, ഡെപ്യൂട്ടി തഹസിൽദാർ മാരായ രാജേന്ദ്രൻപിള്ള, സുരേഷ് ബാബു, ബിനു.ജി, അനീഷ്.എ.ആര്‍, ഉദ്യോഗസ്ഥരായ ശ്രീകുമാർ, അനിൽകുമാർ, ദിലീപ്, ജയകൃഷ്ണൻ, സലിംകുമാർ, സുനു, ഉണ്ണി, കലേഷ്‌കുമാർ എന്നിവർ ചേർന്നാണ് ഭക്ഷ്യധാന്യ ചാക്കുകൾ ഇറക്കിയത്.