മാവേലിക്കര: ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കുകയാണ് എക്സ് സർവ്വീസ് സംഘടനകളുടെ കൂട്ടായ്മയായ ഐ.ഐ.എം.എസ് സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ്. മൂന്നാംകുറ്റി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ട്രസ്റ്റ് ഇതിനോടകം 2100 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തെക്കേക്കരയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. കൂടുതൽ സ്ഥലങ്ങളിലേക്ക് അരി, പച്ചക്കറികൾ എന്നിവ അടങ്ങിയ പായ്ക്കറ്റുകൾ അർഹത ഉള്ളവർക്ക് എത്തിക്കുന്നതിനായി കുറത്തികാട് സി.ഐ ബി.സാബുവിന് സംഘടന ചെയർമാൻ ജി.സോമൻ കൈമാറി. എസ്.ഐ ജാഫർഖാൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സജു, രജീഷ്, ഹോം ഗാർഡ് രാധാകൃഷ്ണൻ, ഐ.ഐ.എം.എസ് ട്രസ്റ്റികളായ രുദ്രാണി, ലീലാവതി, തമ്പി എന്നിവർ പങ്കെടുത്തു.