കുട്ടനാട്: കൊയ്ത്തുകഴിഞ്ഞ പുല്ലങ്ങടി കുറുംപ്പുംതുര പാടശേഖരത്ത് വൈക്കോലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പാടത്ത് പടർന്ന തീ കാറ്റടിച്ചതിനെത്തുടർന്ന്‌സമീപത്തെ പുരയിടത്തിലേക്ക്‌ വ്യാപിച്ചെങ്കിലും നാട്ടുകാർ ചേർന്ന് തീ അണച്ചതോടെ അപകടമൊഴിവാക്കി. ഇന്നലെവൈകിട്ട് നാലോടെയായിരുന്നു സംഭവം. രണ്ടുദിവസം മുമ്പ് മുപ്പത് ഏക്കറോളംവരുന്ന ഈ പാടശേഖരത്തെ കൊയ്ത്തു പൂർത്തികരിക്കുകയും നെല്ലു മുഴുവൻ ലോറിക്ക്കയറ്റി പോകുകയുംചെയ്തിരുന്നു.