മാവേലിക്കര: റെസ്ക്യൂ ഹോമിൽ കഴിയുന്ന അന്തേവാസികൾക്ക് എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു ദിനത്തിൽ ഉച്ചഭക്ഷണവും പുതുവസ്ത്രവും വിതരണം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ശ്രീകുമാർ, രാജേഷ് ആർ, എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം പ്രസിഡന്റ് സിനു ഖാൻ, സെക്രട്ടറി എസ്.അംജദ്, രഞ്ജിത്ത്, അനീഷ് രാജ്, കൃഷ്ണപ്രസാദ്, റെജി, ജിജോ, അനിൽ.പി, ജോൺസൺ എന്നിവർ പങ്കെടുത്തു.