മാവേലിക്കര: ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്ക്കറുടെ ജൻമദിനം സാമൂഹിക സമരസതാ ദിനമായി ആചരിച്ചു. ബി.ജെ.പി കേന്ദ്ര കമ്മിറ്റി നിർദ്ദേശാനുസരണം മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികളിൽ കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ വിഷു കിറ്റുകളും കുടിവെള്ളവും നൽകി. യോഗം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അധ്യക്ഷനായി. യോഗത്തിൽ മാവേലിക്കര ടൗൺ ഏരിയാ കമ്മറ്റി പ്രസിഡന്റുമാരായ ജീവൻ ആർ.ചാലിശ്ശേരിൽ, സന്തോഷ് മറ്റം, ജനറൽ സെക്രട്ടറി സുജിത്ത്.ആർ.പിള്ള, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സാബു തോമസ്, യുവമോർച്ച മുൻ ജില്ല സെക്രട്ടറി അരുൺ എസ്.കുമാർ എന്നിവർ പുഷ്പാർച്ചന നടത്തി.