മാവേലിക്കര: നഗരസഭയിലെ പ്രായിക്കര അഞ്ച്, ആറ് വാർഡുകളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും അരിയും വിതരണം ചെയ്തു. 250 വീടുകളിലാണ് സാധനങ്ങൾ എത്തിച്ചത്. പി.മഹേഷ്, ജയകുമാർ, പ്രതാപൻ, ഹരികൃഷ്ണൻ, സുധീപ് മണലേൽ, ദേവരാജൻ, മനോജ്, രാജേഷ്, പി.മനോജ് തുടങ്ങിയവർ പങ്കെടുത്തു.