photo

മാരാരിക്കുളം :കടലിന്റെ മക്കൾ മത്സ്യമേഖലകളിലെ തൊഴിലന്വേഷികൾ മാത്രമല്ലെന്നും നാടിന്റെ സംരക്ഷകരുമാണെന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ പറഞ്ഞു.എൻ.കെ.നാരായണൻ ഫൗണ്ടേഷനും മത്സ്യതൊഴിലാളി യൂണിയനും സംയുക്തമായി ചെട്ടികാട്-ഓമനപ്പുഴ തീരമേഖലയിലെ മത്സ്യതൊഴിലാളികൾക്കായി സംഘടിപ്പിച്ച ജീവൻ രക്ഷാമരുന്നുകളുടെ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഇവരുടെ പ്രവർത്തനങ്ങൾ കേരളം തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ വിതരണോദ്ഘാടനം ഡോ.നെക്‌സി അമൽ നിർവഹിച്ചു. പി.ജെ.ഇമ്മാനുവൽ,ടി.എ.സെബാസ്​റ്റ്യൻ എന്നിവർ പങ്കെടുത്തു.

അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ മാരാരിക്കുളം മുതൽ പുന്തല വരെയുള്ള തീരമേഖലയിലെ നൂറുകണക്കിന് മത്സ്യതൊഴിലാളികൾക്ക് ജീവൻ രക്ഷാമരുന്നുകൾ കൊവിഡ് കാലയളവിൽ വീടുകളിൽ എത്തിച്ച് നൽകി .ഇനിയും അർഹരായ മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുമെന്നും യൂണിയൻ സെക്രട്ടറി അറിയിച്ചു.