ഹരിപ്പാട്: സർവോദയ സൊസൈറ്റി കരുവാറ്റ പഞ്ചായത്തിലെ 78 കിടപ്പു രോഗികൾക്ക് സൗജന്യ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. ഡി. സി. സി പ്രസിഡന്റ് അഡ്വ. എം. ലിജുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത കിറ്റ് ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മോഹനൻ പിള്ള , കെ. ഹരിദാസ് , സർവോദയ ചെയർമാൻ എസ്. ദീപു, കൺവീനർ രഞ്ജിത് ചിങ്ങോലി, ബിജു കൊല്ലശേരി, ജേക്കബ് തമ്പാൻ, റോജിൻ സാഹ, പത്മനാഭ കുറുപ്പ്, ഷജിത് ഷാജി, സ്നേഹ ആർ. വി, വി. കെ നാഥൻ, സുജിത് കരുവാറ്റ എന്നിവർ നേതൃത്വം നൽകി