excise

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ആരോഗ്യ വണ്ടി ആലപ്പുഴ എക്സൈസ് കോംപ്ലക്സിലെത്തി ജീവനക്കാരെ പരിശോധിച്ചു. ഡോക്ടറും, നഴ്സുമാരും അടങ്ങിയ സംഘമാണ് ആരോഗ്യവണ്ടിയിലുള്ളത്. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശരീര താപനില പരിശോധനയും ബി.പി, ഷുഗർ പരിശോധനയും നടത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്.രാജൻ പരിശോധന ഉദ്ഘാടനം ചെയ്തു.