ഹരിപ്പാട്: എസ്. എൻ.ഡി​.പി​ യോഗം മുട്ടം 994-ാം നമ്പർ ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമവും സംയുക്തമായി 18ന് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും. പ്രസിഡന്റ്‌ ബി. നടരാജൻ വിതരണ ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ്‌ മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ, സ്വാമി സുഖാകാശ സരസ്വതി, യൂണിയൻ കൗൺസിലർ ബി. രഘുനാഥ്, വനിതാ സംഘം പ്രസിഡന്റ്‌ മഹിളാമണി, സെക്രട്ടറി സുമ സുരേഷ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ ബി. ദേവദാസ്, കെ. പി അനിൽ കുമാർ എന്നിവർ നേതൃത്വം നൽകും . രാവിലെ 9ന് ശാഖയുടെ തെക്ക് ഭാഗത്തുള്ളവരും 10ന് പടിഞ്ഞാറ്, 11ന് വടക്ക്, 2ന് കിഴക്ക് ഭാഗത്ത്‌ ഉള്ളവർ എന്ന രീതിയിൽ മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ച് ആശ്രമത്തിൽ എത്തി കിറ്റ് വാങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു.