കായംകുളം: കായംകുളം നഗരസഭാ പരിധിയിലുള്ള എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകുന്നതിന് ഒരു ലക്ഷം മാസ്‌ക് തയ്യാറാക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ അറിയിച്ചു. ആറുമാസം വരെ കഴുകി ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്‌കാണ് നഗരസഭ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നത്. ഇതിനായി 2000 മീറ്റർ തുണി വാങ്ങാൻ നടപടി സ്വീകരിച്ചു. കായംകുളം എം.എസ്.എം കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാസ്‌ക് തയ്യാറാക്കുന്നതിന് നഗരസഭയെ സഹായിക്കുമെന്നും, ഇതിനായി ഏകദേശം 6 ലക്ഷം രൂപയോളം ചെലവഴിക്കുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.