കായംകുളം. 23 മുതð 30 വരെ കായംകുളം നഗരസഭയിൽ ശുചീകരണ വാരമായി ആചരിക്കുമെന്നു നഗരസഭാ ചെയർമാൻ അറിയിച്ചു. വീടുകളിലും, പൊതുസ്ഥലങ്ങളിലും ഈ സമയത്ത് ശുചീകരണം നടത്തണം. ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ യൂണിറ്റുകൾ, ആശാ പ്രവർത്തകർ, അയ്യങ്കാളി നഗരതൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ഇതിന് നേതൃത്വം നൽകും. സർക്കാർ നിർദ്ദേക പ്രകാരമുള്ള കോവിഡ് -19 രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇതിനാവശ്യമായ മാസ്‌ക്, കൈയ്യുറകൾ, ബ്ലീച്ചിംഗ് പൗഡർ എന്നിവ നഗരസഭ നൽകും.