ആലപ്പുഴ : ലോക്ക് ഡൗൺ കാലത്ത്,മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൈക്രോ ബയോളജി ലാബുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്ന നിവേദനത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇപ്പോൾ ഉച്ചയ്ക്ക് രണ്ട് മണി വരെയേ ലാബ് പ്രവർത്തിക്കുന്നുള്ളൂ.

ഇതു കൂടാതെ, ആശുപത്രയിൽ നിന്ന് ഡിസ്ചാർജായി പോകേണ്ടി വരുന്ന രോഗികൾ വീട്ടിലേക്ക് പോകാൻ വാഹനസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചും എം.എസ്.എസ് യൂത്ത് മുൻ സംസ്ഥാന പ്രസിഡന്റ് നവാസ് കോയ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ നിവേദനത്തിലുണ്ട്. പ്രശ്നത്തിന് രണ്ട് ദിവസത്തിനകം പരിഹാരം കാണുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി നവാസ്കോയ പറഞ്ഞു.