വള്ളികുന്നം: ഡി.വൈ.എഫ്.ഐ കാമ്പിശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളസർക്കാർ പൊതുവിതരണ ശൃംഖലകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യ കിറ്റുകൾ വള്ളികുന്നം മാവേലി സ്റ്റോറിൽ തയ്യാറാക്കി. പതിനൊന്നു റേഷൻ കടകൾ വഴിവിതരണം ചെയ്യാനുള്ള 4700 ഓളം കിറ്റുകളാണ് തയ്യാറാക്കിയത്. മുൻ എം. പി. യുമായ സി. എസ്. സുജാത നേതൃത്വം നൽകി. കെ. മൻസൂർ, സജീവ് കാട്ടിശേരിൽ ,ടി​. എ. ഷഫീക്, ആദിത്യൻ, ഷാജി, റിഷാദ് തുടങ്ങിയവർ പങ്കെടുത്തു.