അമ്പലപ്പുഴ: അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന വീട്ടമ്മക്ക് ജനമൈത്രി പൊലീസും, കോവിഡ് 19 കൺട്രോൾ റൂമും ചേർന്ന് മരുന്ന് എത്തിച്ചു നൽകിയത്.പുന്നപ്ര തെക്കുപഞ്ചായത്ത് പതിനാലാം വാർഡിൽ കടപ്പുറം പുതുവലിൽ റഷീദ ക്കാണ് തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും ഇന്നലെ രാവിലെ ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസർ ഐ.ജി ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം മരുന്ന് എത്തിച്ചത്. വളരെക്കാലമായി രോഗത്തെ തുടർന്ന് ഇവർ മരുന്ന് കഴിച്ചു വരികയാണ്. ലോക്ക് ഡൗൺ വന്നതോടെ മരുന്ന് ലഭിക്കാതെ വരുകയും, രോഗം മൂർഛിക്കുകയും ചെയ്തതോടെ പുന്നപ്ര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.പുന്നപ്ര ജനമൈത്രി പൊലീസ് ഈ വിവരം ഐ.ജിക്കു കൈമാറി.പുന്നപ്ര സ്റ്റേഷനിൽ എത്തിച്ച മരുന്ന് എസ്.എച്ച്.ഒ പ്രസാദ് റഷീദക്കു കൈമാറി.ജനമൈത്രി പുന്നപ്ര കോ-ഓർഡിനേറ്റർ രഞ്ജിത്ത്, എ.എസ്.ഐമാരായ ഗോപൻ, സിദ്ദിഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിജോയ്, മാത്യു, അഭിലാഷ്, നിഥിൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മരുന്ന് കൈമാറിയത്.