dyfi

ഹരിപ്പാട്: ലോക്ക് ഡൗണിനെത്തുടർന്ന് നഗരത്തിലെ ഗവ. ടൗൺ യു.പി.എസിൽ നഗരസഭയുടെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന 35 ഓളം അനാഥർക്ക് ഡി.വൈ.എഫ്.ഐ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വസ്ത്രങ്ങൾ, സാനിട്ടൈസർ, മാസ്ക് എന്നിവ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എം.അനസ് അലി നഗരസഭ ചെയർപെഴ്സൺ വിജയമ്മ പുന്നൂർ മഠത്തിന് സാധനങ്ങൾ കൈമാറി. വൈസ് ചെയർമാൻ കെ.എം.രാജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാട്ടിൽ സത്താർ, ഡി.വൈ.എഫ്.ഐ ഹരിപ്പാട് ഏരിയ ജോയിന്റ് സെക്രട്ടറി അനസ് അബ്ദുൾ നസീം, അഭിജിത്ത്, സുഹൈൽ, ബിജു എന്നിവർ പങ്കെടുത്തു.