photo

ആലപ്പുഴ: എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കലവൂരിൽ തുടങ്ങിയ തണ്ണീർ പന്തലിൽ സൗജന്യമായി കപ്പയും കട്ടനുമൊരുക്കി യാത്രക്കാർക്ക് ആശ്വാസം പകരുന്നു. ദേശിയ പാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര ലോറി ഡ്രൈവർമാർക്കും പൊലീസ്, ആരോഗ്യ സന്നദ്ധ പ്രവർത്തകർക്കും വേണ്ടി ജ്യൂസ് വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, മണ്ഡലം സെക്രട്ടറി വി.പി.ചിദംബരൻ എന്നിവരും വിതരണത്തിൽ പങ്കുചേർന്നു. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ആർ.രതീഷ്, സനൂപ് കുഞ്ഞുമോൻ, നേതാക്കളായ കെ.എം.മാഹീൻകുട്ടി, എ.അനീഷ് , സൈമൺ ജോൺകുട്ടി, സി.പി.ഐ നേതാക്കളായ കെ.ഡി.വേണു, കെ.വി.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.