തുറവൂർ:വയലാർ ഗ്രാമപഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് കെ.എസ്.എസ്.പി.യു.വയലാർ യൂണിറ്റ് അയ്യായിരം രൂപ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ബാബുവിന് യൂണിറ്റ് പ്രസിഡൻറ് വി.എ.തോമസ് തുക കൈമാറി. യൂണിറ്റ് സെക്രട്ടറി ജി.മണിയപ്പൻ, ട്രഷറർ അശോകൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.പി. അസീസ്, സി.പീതാംബരൻ എന്നിവർ പങ്കെടുത്തു.