ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 225 കേസുകൾ രജിസ്റ്റർ ചെയ്തു. 238 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അറസ്റ്റിലായി. കഴിഞ്ഞ ദിവസത്തേക്കാൾ 17 കേസുകൾ വർദ്ധിച്ചു. 96 വാഹനങ്ങൾ പിടിച്ചെടുത്തു.