tv-r

തുറവൂർ : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കതിർമണ്ഡപത്തിൽ വച്ച് സംഭാവന നൽകി നവവധൂവരന്മാർ.ഇന്നലെ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ വിവാഹിതരായ, കോടംതുരുത്ത് പഞ്ചായത്ത് ഏഴാംവാർഡിൽ നെട്ടേശ്ശേരിൽ ദലാൽ -ആശാദലാൽ ദമ്പതികളുടെ മകൾ കസ്തൂരിയും തിരുവല്ല മടുക്കോലിൽ ഹരികുമാറിന്റെയും സുമ ഹരികുമാറിന്റെയും മകൻ പ്രദീപുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്കുള്ള സംഭാവന കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡ്‌ അംഗവും കിഴക്കേചമ്മനാട് ദേവസ്വം പ്രസിഡന്റുമായ എസ്.ദിലീപ്കുമാറിന് കൈമാറിയത്.

കതിർ മണ്ഡപത്തിലേക്ക് കയറുന്നതിനു മുമ്പേ അച്ഛനമ്മമാർക്ക് ദക്ഷിണ നൽകിയ വധുവരന്മാരെ സാനിറ്റൈസർ നൽകിയാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ച എരമല്ലൂർ അനിൽ കുമാർ ശാന്തി സ്വീകരിച്ചത്. എസ്.എൻ ഡി.പി യോഗം ശാഖ സെക്രട്ടറി കെ.ശിവദാസൻ, കെ.എം പ്രദീപ്കുമാർ, ശിവരാമൻ, ഷൈലജൻ തൊഴുത്തുപറമ്പ് എന്നിവരും പങ്കെടുത്തു.