മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാസ്ക്ക് നിർമ്മാണ യൂണിറ്റിൽ നിന്ന് തയ്ച്ച മാസ്ക്കുകളുടെ വിതരണം ആരംഭിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസ് ഉൾപ്പെടെ നാല് ശാഖകളിലും എത്തുന്നവർക്കാണ് സൗജന്യമായി മാസ്കുകൾ നൽകുന്നത്. പതിനായിരത്തോളം മാസ്ക്കുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ബോർഡ് മെമ്പർ എം.സോമനാഥൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. ചെന്നിത്തലയിലെ ആവശ്യപ്പെട്ട പാടശേഖരസമിതികളിലെ കൃഷിക്കാർക്കും ചുമട്ടുതൊഴിലാളികൾക്കും മാസ്കുകൾ നൽകുന്നുണ്ട്. യോഗത്തിൽ വർഗീസ് ഫിലിപ്പ്, തമ്പി കൗണടി യിൽ, ബഹനാൻ ജോൺ മുക്കത്ത് തുടങ്ങിയവർ സംസാരിച്ചു.