തുറവൂർ: ഡോ. അംബേദ്കറുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ പട്ടികജാതി-പട്ടികവർഗ കോളനികൾ സന്ദർശിച്ചു ഭക്ഷ്യധാന്യങ്ങളും പല വ്യഞ്ജനങ്ങളും വിതരണം ചെയ്തു. കോടംതുരുത്ത് പഞ്ചായത്തിലെ മണ്ണുചിറ കോളനി, പള്ളിപ്പറമ്പ് പുത്തൻ തറ കോളനി എന്നിവിsങ്ങളിൽ നടന്ന കിറ്റ് വിതരണം സംസ്ഥാന കമ്മിറ്റിയംഗം സി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. സജീവൻ, എച്ച്. ബിനീഷ്, സുഭാഷ്, സിജേഷ് ജോസഫ്, ആർ.ജയേഷ്, ബിനീഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി.