ചേർത്തല:എസ്.എൻ.ഡി.പി യോഗം പട്ടണക്കാട് 687-ാം ശാഖ അംഗങ്ങൾക്ക് ചേർത്തല വനിതാ സംഘം താലൂക്ക് യൂണിയൻ കൗൺസിലറും ശാഖയുടെ വനിതാ സംഘം പ്രസിഡണ്ടുമായ അമ്പിളി അപ്പുജി ഏർപ്പെടുത്തിയ സൗജന്യ സോപ്പ് വിതരണം യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ ബൈജു ഗോകുലം ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് സജേഷ് നന്ത്യാട്ട്,കൗൺസിലർ ഷൈജു വട്ടക്കര,അതുൽ കൃഷ്ണ,യൂണിറ്റ് കൺവീനർമാരായ സിന്ധു അനിൽ,രജനി മധു,സന്ധ്യാ ബൈജു,അനിത എന്നിവർ പങ്കെടുത്തു.