ആലപ്പുഴ: പത്രമാദ്ധ്യമങ്ങൾക്കെതിരെ കൊവിഡിന്റെ മറവിൽ നടത്തുന്ന വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാൻ ടാക്‌സ് കൺസൾട്ടൻസ് ആൻഡ് പ്രക്ടീഷ്‌ണേഴ്‌സ് അസോസിയേഷൻ കേരള സംസ്ഥാന തലത്തിൽ അംഗങ്ങൾക്കായി 'പത്രവായന' ഫോട്ടോ ചലഞ്ചും കുറിപ്പെഴുത്ത് ടാസ്‌കും നടത്തുമെന്ന് സംസഥാനപ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ അറിയിച്ചു.
സ്വാഭാവികതയുടെ പശ്ചാത്തലത്തിൽ പത്രം വായിക്കുന്ന ഒരു ഫോട്ടോയും ക്വാറന്റൈൻ കാലത്ത് എന്നെ സ്വാധീനിച്ച പത്രവാർത്ത,ഫോട്ടോ. അത് എന്തുകൊണ്ടെന്നുള്ള 20 വാക്കിൽ കവിയാത്ത കുറിപ്പെഴുത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരം. പത്രവാർത്തയുടെ കോപ്പിയും വയ്ക്കണം. യൂണിറ്റുകളിലെ വിജയികൾ ജില്ലയിലും ജില്ലയിൽ ഒന്നാം സ്ഥാന നേടിയവർ സംസ്ഥാന തലത്തിലും മത്സരിക്കും. ഏപ്രിൽ 25നകം എൻട്രികൾ 9846050083 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് അയയ്ക്കണമെന്നും എ.എൻ പുരം ശിവകുമാർ അറിയിച്ചു