ഹരിപ്പാട്: ശക്തമായ കാറ്റിൽ മാവ് ഒടിഞ്ഞു വീണ് രണ്ടു വീടുകൾക്ക് നാശം. ചിങ്ങോലി പഞ്ചായത്ത്‌ ഒന്നാം വാർഡിൽ വടക്കടത്തു വീട്ടിൽ ഡാനിയേൽ വർഗീസ്, കണിയാന്റെയ്യത്തു വീട്ടിൽ ഷിബു കോശി എന്നുവരുടെ വീടുകൾക്കാണ് നാശ നഷ്ടം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ശക്തമായ കാറ്റിൽ ഷിബു കോശിയുടെ പറമ്പിൽ നിന്ന മാവ് ഒടിഞ്ഞു വീഴുകയായിരുന്നു. നിരവധി വൈദ്യത കമ്പികളും പൊട്ടി വീണു. കെ. എസ്.ഇ. ബി അധികൃതർ എത്തി വൈദ്യത ബന്ധം വിച്ഛേദിച്ചു. ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ഇരു വീടുകളുടെയും മേൽക്കൂരയ്ക്കാണ് നാശം സംഭവിച്ചത്.