ഹരിപ്പാട്: പൊതുമേഖലാ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന കയർ തൊഴിലാളികൾക്ക് കൂലിയും ബോണസും സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളും ഇനിയും ലഭിച്ചിട്ടില്ലെന്ന് കയർ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡൻ്റ് എ.കെ രാജൻ ആരോപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വിഷുവിനുള്ള കൂലിയും ബോണസും ലഭിച്ചിട്ടും പൊതുമേഖലാ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സർക്കാർ നിർദ്ദേശമുണ്ടായിട്ടും തടഞ്ഞുവച്ച മാനേജ്മെൻ്റ് നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. കയർ വകുപ്പ് മന്ത്രി ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട കൂലിയും ബോണസും ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.