kuthira

ആലപ്പുഴ : ലോക്ക് ഡൗൺ കാലത്ത് സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ച് കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ എന്നിവരെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിജു താഹ അറിയിച്ചതിനെത്തുടർന്നാണ് ഇവ വിതരണത്തിനായി എത്തിച്ചത്. ആദ്യ കിറ്റ് എ.എ.ഷുക്കൂർ കൈമാറി.

ഡി.സി.സി മെമ്പർ ആർ.അംജിത്,ലൈല ബീവി,അൻസിൽ അഷ്‌റഫ്,റിനു ബുട്ടോ,ജോൺസൻ,മോഹനൻ,സൈനുദ്ദീൻ ഇലയിൽ എന്നിവർ പങ്കെടുത്തു..