ചാരുംമൂട് : ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങൾക്ക് പ്രതി ചേർക്കപ്പെട്ട അഭിഭാഷകനായ മുജീബ് റഹ്‌മാനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു , താമരക്കുളം മണ്ഡലം പ്രസിഡന്റ് പി.ബി ഹരികുമാർ എന്നിവർ ആവശ്യപ്പെട്ടു.

മുജീബ് റഹ്മാനെ സംരക്ഷിക്കുന്ന പൊലീസിന്റെ നിലപാടുകൾ പ്രതിഷേധാർഹമാണ്. എൽ.ഡി.എഫ് സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മൂലം കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. മുജീബിന്റെ സാമ്പത്തിക - ഭൂമി ഇടപാടുകൾ, കുഴൽപ്പണ മാഫിയ ബന്ധം എന്നിവ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.