ആലപ്പുഴ:ഹൗസ്‌ബോട്ടുകൾ കൊവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ ജില്ലാ കലക്ടർ എം.അഞ്ജന ഫിനിഷിംഗ് പോയിന്റ് സന്ദർശിച്ചു വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ആവശ്യമെങ്കിൽ, ഹൗസ് ബോട്ടുകൾ കോവിഡ് കെയർ സെന്ററുകൾ ആയി മാറ്റാനാണ് ജില്ലാഭരണകൂടം ആലോചിക്കുന്നത്. ഹൗസ്‌ബോട്ടുകൾ ഐസൊലേഷൻ വാർഡുകളായി സജ്ജീകരിക്കുമ്പോൾ വരാവുന്ന വെല്ലുവിളികൾ മനസിലാക്കുന്നതിന് ഇന്ന് രാവിലെ 11 ന് ഫിനിഷിംഗ് പോയിന്റിൽ മോക് ഡ്രിൽ നടത്തും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൽ അനിതകുമാരി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്റാം ഓഫീസർ ഡോ.രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.