som

കുട്ടനാട് : കവിയും അദ്ധ്യാപകനും പുരോഗമന കലാസാഹിത്യവേദി,വിദ്യാരംഗം തുടങ്ങിയ മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന മുട്ടാർ ഇന്ദ്രനീലം വീട്ടിൽ മുട്ടാർ സോമൻ (81)നിര്യാതനായി. സംസ്കാരം നടത്തി. കൊടുപ്പുന്ന സ്മാരക അവാർഡ്, അദ്ധ്യാപക കലാസാഹിത്യവേദി,കാവ്യരംഗ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കുട്ടനാടിന്റെ ഗീതം, കുന്തിരിക്കം, ഇന്ദ്രനീലം മാളവ്യം, നെന്മാണിക്യം തുടങ്ങിയ കൃതികളുടെ രചയിതാവാണ്. ഭാര്യ :പത്മകുമാരിയമ്മ. മക്കൾ : സോമലേഖ, സോമരാജ് (രണ്ടു പേരും അദ്ധ്യാപകർ). മരുമക്കൾ: ശ്രീകുമാർ (റിട്ട.ദേവസ്വം ബോർഡ് മരാമത്ത് സെക്ഷൻ സൂപ്രണ്ട്), പ്രമീളാകുമാരി (എച്ച്.എസ്.എസ് കാവാലം).