ആലപ്പുഴ : ജില്ലയിൽ ചില ഗ്രാമ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണ വിതരണം കുറഞ്ഞതിനെതിരെ കർശന നടപടിയിലേക്ക് അധികൃതർ. സെക്രട്ടറിമാർക്കായിരിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

15 ാം തീയതി ഏറ്റവും കൂടുതൽ പേർക്ക് ഭക്ഷണം നൽകിയത് മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ് . 473 പേർക്ക്. പത്തിയൂർ :385, പള്ളിപ്പാട്: 228, പട്ടണക്കാട് :239, പുലിയൂർ: 293, മുഹമ്മ :200, മാരാരിക്കുളം വടക്ക് :365, മുളക്കഴ :209, മുതുകുളം: 398, അമ്പലപ്പുഴ സൗത്ത് : 261, ആറാട്ടുപുഴ :279, അരൂക്കുറ്റി :208, അരൂർ: 227, ആര്യാട് : 212, ഭരണിക്കാവ്: 261, ബുധനൂർ :403, ചെന്നിത്തല: 331, ചെറിയനാട്: 241, ചുനക്കര :330 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഭക്ഷണവിതരണ കണക്ക്.. നൂറിൽ താഴെ പേർക്ക് ഭക്ഷണം കൊടുത്ത പഞ്ചായത്തുകൾ : ചമ്പക്കുളം :85, പള്ളിപ്പുറം :54, ചേർത്തല സൗത്ത് :15, ചെറുതന :53, ചിങ്ങോലി :40, ദേവികുളങ്ങര :82, എടത്വ: 28, എഴുപുന്ന: 16, കടക്കരപ്പള്ളി: 65, കൈനകരി :55, കണ്ടന്നൂർ :48, കാർത്തികപ്പള്ളി: 64, കരുവാറ്റ :94, കാവാലം: 6, കോടംതുരുത്ത് :33, കുത്തിയതോട് :38, തെക്കേക്കര :75, മുട്ടാർ: 32, പാലമേൽ :93, പാണാവള്ളി :21, പെരുമ്പളം :75, പുളിങ്കുന്ന് :79, പുന്നപ്ര തെക്ക് :13, രാമങ്കരി :81, തഴക്കര :96, തിരുവൻവണ്ടൂർ :43, തൃക്കുന്നപ്പുഴ :24, തുറവൂർ :42, തൈക്കാട്ടുശ്ശേരി :34.