photo

ചേർത്തല: കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ നേതൃത്വത്തിൽ തത്സമയം ഡോക്ടർ ക്യാമ്പയിന് തുടക്കമായി.അസുഖബാധിതരായ ആളുകൾക്ക് ഡോക്ടറുമായി തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ ഫോണിൽ പങ്കുവെക്കുവാനും വിദഗ്ദ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യംവെച്ചുള്ള ആരോഗ്യപരിരക്ഷ പരിപാടിയാണിത്. രോഗവിവരങ്ങൾ ഓൺലൈനിലൂടെ പങ്കുവെച്ച് ,നിർദ്ദേശിക്കുന്ന മരുന്ന് വീടുകളിൽ എത്തിക്കാൻ കഴിയുന്ന സംവിധാനം ഉൾപ്പെടെ ഒരുക്കി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന പ്രവർത്തനമാണ് സൊസൈ​റ്റി ഏ​റ്റെടുത്തിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.ആദ്യദിനത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിലെ ചീഫ് ഫിസിഷൻ പി.വിജയകുമാർ രോഗികളുമായി സംവദിച്ചു..സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ,ട്രഷറർ എം സന്തോഷ് കുമാർ,അനിൽകുമാർ,വിനീഷ് വിജയൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.