ചാരുംമൂട്: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്കിലെ യൂണിറ്റുകൾ ഭരണിക്കാവ് ബ്ലോക്കിലെ പഞ്ചായത്ത് വക സമൂഹ അടുക്കളയിലേക്ക് 55557 രൂപയുടെ സഹായം നൽകി. ജില്ലാ പ്രസിഡൻറ് എൻ.സുന്ദരേശൻ, ബ്ലോക്ക് പ്രസിഡൻറ് ജി.പത്മനാഭപിള്ള, ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ, ജില്ലാ കമ്മിറ്റി അംഗം ആർ.പത്മാധരൻ നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.