മാവേലിക്കര : ഓച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിക്കുകയും നോട്ടിരട്ടിപ്പിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന് എൻ.സി.പി നേതാവ് അഡ്വ മുജീബ്റഹ്മാനെതിരെയുള്ള പരാതികൾ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്ന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

എൻ.സി.പി യിൽ അച്ചടക്ക നടപടി നേരിടുന്ന നേതാവാണ് മുജീബ്. താമരക്കുളം സ്വദേശിയായ ഇയാൾ ആലപ്പുഴ ജില്ലയുടെ പലയിടങ്ങളിലായി ഏക്കറു കണക്കിന് വസ്തുവകകൾ വാങ്ങി കൂട്ടിയിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്ത, സംസ്ഥാനകൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ്.ടി.പത്മനാഭൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ,വൈസ് പ്രസിഡന്റ്‌ സുരേഷ് പൂവത്ത് മഠം, സെക്രട്ടറിമാരായ പീയുഷ് ചാരുംമൂട്, അനിൽ നൂറനാട്, പ്രദീപ്‌ തത്തംമുന്ന എന്നിവർ സംസാരിച്ചു.