കായംകുളം: സർക്കാരിന്റെ 12 ഇന പരിപാടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശപ്പ് രഹിത കേരളം ജനകീയ ഹോട്ടൽ കായംകുളം നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു.
കെ.പി.എ.സി ജംഗ്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം ചെയർമാൻ എൻ. ശിവദാസൻ നിർവ്വഹിച്ചു. 34-ാം വാർഡിലെ പാലാഴി കുടുംബശ്രീ യൂണിറ്റാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷീബാ ദാസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ ഡി. അശ്വിനിദേവ് ,ആറ്റക്കുഞ്ഞ്, സജ്‌ന ഷെഹീർ, ഷാമിലാ അനിമോൻ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്. കേശുനാഥ്, നഗരസഭാ സെക്രട്ടറി ജി. രാജേഷ് എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് 12 മുതð 2വരെയുള്ള സമയങ്ങളിൽ 20/- രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. സ്‌പെഷ്യൽ വിഭവങ്ങൾ ആവശ്യമുള്ളവർ 30/- രൂപ കൂടുതലായി നൽകണം. പാഴ്‌സൽ വീടുകളിൽ എത്തിക്കുന്നതിന് നിരക്കിന് പുറമേ 5/- രൂപ അധികമായി നൽകണം.