അമ്പലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴിയുടെ 108 മത് ജന്മവാർഷികം ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ചടങ്ങുകൾ ഒഴിവാക്കി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചന മാത്രമാക്കി ചുരുക്കി.മന്ത്രി ജി. സുധാകരൻ മണ്ഡപത്തിൽ തിരിതെളിച്ച് പുഷ്പാർച്ചന നടത്തി. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിഞ്ഞിരുന്ന അധസ്ഥിത ജനതയുടെ ജീവിതം തകഴി തന്റെ കഥകൾക്ക് ഇതിവൃത്തമാക്കി എന്നത് അന്നത്തെ സാഹിത്യ രംഗത്ത് ഒരു വിപ്ലവമായിരുന്നെന്ന് മന്ത്രി പറഞ്ഞു. തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു, സമിതി വൈസ് ചെയർമാൻ പ്രൊഫ: എൻ ഗോപിനാഥപിള്ള, സെക്രട്ടറി കെ.ബി അജയകുമാർ, അംഗങ്ങളായ എസ് .അജയകുമാർ, അലിയാർ മാക്കിയിൽ ,ഇ.ആർ. രാധാകൃഷ്ണപിള്ള ,കൃഷ്ണപുരം കൊട്ടാരം ഇൻ ചാർജ് കെ.ഹരികുമാർ എന്നിവർ പങ്കെടുത്തു.