ആലപ്പുഴ : സേവന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലും വിവേചനവും നടത്തുന്നത് നീച രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
കൊറോണ സേവന പ്രവർത്തനങ്ങളിലെ രാഷ്ട്രീയ വിവേചനത്തിനും, സാമൂഹിക അടുക്കള രാഷ്ട്രീയവത്ക്കരിച്ചതിനും എതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറും ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരും നടത്തിയ 12 മണിക്കൂർ ഉപവാസ സമരം വീഡിയോ കോൺഫറൻസിലൂടെ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷണ കാര്യത്തിൽ സർക്കാർ സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കമ്മ്യൂണി​റ്റി കിച്ചണുകൾക്ക് ഒരു രൂപ പോലും അനുവദിക്കാത്ത സാഹചര്യത്തിൽ സാമ്പത്തിക പരാധീനതയുടെ പേരിൽ പല പഞ്ചായത്തുകളും ഭക്ഷണ വിതരണം നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

.സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി.ജയചന്ദ്രൻ , സെൽ കോഡനേ​റ്റർ ജി.വനോദ് കുമാർ എന്നിവർ സംസാരിച്ചു.