ഹരിപ്പാട്: നട്ടെല്ലിന് ക്ഷതമേറ്റ വൃദ്ധന് ഹരിപ്പാട് ഗ്രെയ്റ്റർ റോട്ടറി ക്ലബ് വീൽ ചെയർ നൽകി.
നഗരി വാർഡിൽ കോമളത്തു തറയിൽ ശിവരാമകൃഷ്ണ പിള്ള (90)യ്ക്കാണ് ക്ലബ് വീൽ ചെയർ നൽകിയത്. വാർഡ് കൗൺസിലർ ബി. ബാബുരാജാണ് റോട്ടറിയുടെ ഓൺലൈൻ മീറ്റിംഗിൽ വീൽ ചെയർനൽകണമെന്ന വിവരം ഉന്നയിച്ചത്. പ്രസിഡന്റ് മായാസുരേഷ് ഉടൻതന്നെ വീൽചെയർ സ്പോൺസർ ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി മുരുകൻ പാളയത്തിൽ, മുൻ അസിസ്റ്റന്റ് ഗവർണ്ണന്മാരായ ബി. ബാബുരാജ്, മുരളീധരൻ എന്നിവർ ചേർന്ന് വീൽ ചെയർ വീട്ടിൽ എത്തിച്ചു നൽകി. റോട്ടറിയുടെ കൊറോണ കാലത്തെ പ്രവർത്തനത്തിന്റെ ഭാഗമായും ഗ്രെയ്റ്റർ റോട്ടറി ക്ലബ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വാന്തനസ്പർശത്തിന്റെ ഭാഗമായുമാണ് വീൽച്ചെയർ നൽകിയത്. ഇതിന്റെ ഭാഗമായി ഹരിപ്പാട് മുനിസിപ്പാലിറ്റി പ്രദേശത്തെ കിടപ്പുരോഗികൾക്ക് ആവശ്യമായ ഇത്തരം ഉപകരണങ്ങൾ പുന ഉപയോഗ രീതിയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടന്നും സംഘാടകർ അറിയിച്ചു