ആലപ്പുഴ:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നാട്ടാനകൾ ഉൾപ്പെടെയുള്ളവയുടെ ഭക്ഷ്യ സുരക്ഷയ്ക്കായി പണം അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി മാതൃകാപരമാണെന്ന് എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
നാട്ടാനകളുടെ സംരക്ഷണത്തിനായി ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് അസോസിയേഷൻ മന്ത്റി കെ.രാജുവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാർ 5 കോടിരൂപ അനുവദിച്ചത്.