ആലപ്പുഴ:കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ ജില്ലയ്ക്ക് 17,000 മെട്രിക് ടൺ അരി ലഭ്യമായി.
എ.എ.വൈ, പി.എച്ച്.എച്ച് (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ്) എന്നീ വിഭാഗക്കാർക്ക് ജൂൺ വരെ മൂന്നു മാസം 5 കിലോഗ്രാം അരി വീതം ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും നൽകുന്നതിനാണ് ഭക്ഷ്യധാന്യം അനുവദിച്ചിരിക്കുന്നത്. ദേശീയഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ജില്ലയ്ക്ക് സാധാരണയായി നൽകി വരുന്ന 7000മെട്രിക് ടൺ ഭക്ഷ്യധാന്യത്തിനു പുറമേയാണ് ഇത്രയും അരി അനുവദിച്ചിട്ടുള്ളതെന്ന് ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ അലപ്പുഴ ഡിവിഷണൽമാനേജർ ശ്രീജിത്ത്.എസ് അറിയിച്ചു.